എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
എടയൂർ ഗ്രാമപഞ്ചായത്ത് 'ഉജ്ജ്വല' മഹിളാ സംഗമം സംഘടിപ്പിച്ചു

October 15, 2026

എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായുള്ള 'ഉജ്ജ്വല' (Basic Life Support Program for Women) വനിതാ സംഗമം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി(12-10-2026, 13-10-2026) വിപുലമായ പരിപാടികളാണ് ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നത്.

പരിപാടിയുടെ ഒന്നാം ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര കെ.പി. ഉദ്ഘാടനം ചെയ്തു. തുടർന്ന് മലപ്പുറം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ശ്രീമതി ശ്രുതി ടി.പി. വനിതാ വികസന പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ക്ലാസെടുത്തു. സഖി വൺ സ്റ്റോപ്പ് സെന്റർ ലീഗൽ അഡ്വൈസർ അഡ്വ. റൈഹാനത്ത് കെ.ടി. വനിതാ ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് എടുത്തു.  ഫയർ ഫോഴ്സ് തിരൂർ ‘സ്വയം സുരക്ഷിതരാവാം’ എന്ന വിഷയത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ  പ്രഥമ ശുശ്രൂഷ നൽകുന്നതിനെ കുറിച്ച് ബോധവത്കരണ ക്ലാസും പരിശീലനവും നൽകി. എടയൂർ ഗ്രാമപഞ്ചായത്ത് മിന്നുരാജ് സി.ഡബ്ല്യു.എഫ്. സ്ത്രീ സുരക്ഷയും ജാഗ്രതാ സമിതിയും എന്ന വിഷയത്തിലും ക്ലാസ് അവതരിപ്പിച്ചു.

രണ്ടാം ദിവസത്തെ സെഷനുകളിൽ ലീഡ് എക്സ് ആഡ്സ് സി.ഇ.ഒ. അഖില പള്ളിയാലിൽ 'സോഷ്യൽ മീഡിയ: നവമാധ്യമങ്ങൾ, അവസരങ്ങൾ' എന്ന വിഷയത്തിലും, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് സജ്ന കെ. 'സ്ത്രീ സംരംഭങ്ങൾ: സാധ്യതകളും അവസരങ്ങളും' എന്ന വിഷയത്തിലും സംസാരിച്ചു. തുടർന്ന് സ്റ്റേറ്റ് കളരി ചാമ്പ്യൻ സജിനി കൊളത്തൂർ 'അതിജീവിക്കാം പ്രതിരോധത്തിലൂടെ' എന്ന വിഷയത്തിൽ ക്ലാസും ആയോധനകല പ്രതിരോധ പരിശീലനവും നൽകി. വിവിധ വിഷയങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടന്ന വിജ്ഞാനപ്രദമായ ക്ലാസുകൾക്കും ചർച്ചകൾക്കും ശേഷം രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ വനിതകൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി   പരിപാടി ഔദ്യോഗികമായി സമാപിച്ചു.

mahilasamgamam