കൈയ്യോട് കൈ മെഗാക്ലീന് ഡ്രൈവ്
October 1, 2026
01/10/2026 തിയ്യതി കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി രാവിലെ 8 മണി മുതല് 9 വരെ എടയൂര് ഗ്രാമപഞ്ചായത്തിലെ വില്ലേജ്പടി മുതല് മൂന്നാക്കല്പള്ളിറോഡ് വരെയും, വില്ലേജ്പടി മുതല് കൃഷിഭവന് റോഡ് വരെയും, വില്ലേജ്പടി മുതല് കെ.എം.യൂ.പി സ്ക്കുള് വരെയും, പൂക്കാട്ടിരി മുതല് വി.പി ഓഡിറ്റോറിയം വരെയും മെഗാക്ലീന് ഡ്രൈവ് നടത്തി. ഡ്രൈവ്ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി ഇന്ദിര നിര്വഹിച്ചു.വൈസ് പ്രസിഡന്റ് ശീ എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു വിവിധ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്മാന്മാരും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ നാരായണന്എ.എം, അസി. സെക്രട്ടറി മുരളീധരന്.എ എന്നിവര് സംസാരിച്ചു.
മെഗാ ക്ലീന് ഡ്രൈവ് പ്രോഗ്രാമില് സഫ കോളേജില്നിന്നും 50 എന്.എസ്.എസ് വളണ്ടിയേഴ്സ്സും, മജീലിസ് കോളേജില് നിന്നും 50 എന്.എസ്.എസ് വളണ്ടിയേഴ്സ്സും, എൈ.ആര്.എസ്.എസ് സ്ക്കുളില് നിന്നു 20 എന്.എസ്.എസ് വളണ്ടിയേഴ്സ്സും, ബി.എച്ച്.എസ്.എസ് മാവണ്ടിയൂര് സ്ക്കുളില് നിന്നും 50 എന്.എസ്.എസ് വളണ്ടിയേഴ്സ്സും, ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ക്ലബ് ഭാരവാഹികളും ഗ്രാമപഞ്ചായത്ത് മെമ്പര്മാര്, ഗ്രാമപഞ്ചായത്ത് ജീവനക്കാര് എന്നിവര് ശൂചീകരണ പ്രവര്ത്തനത്തില് പങ്കെടുത്തു.
ശൂചീകരണപ്രവര്ത്തനത്തിന്റെ ഭാഗമായി 90 ഓളം കിലോഗ്രാം അജൈവ മാലിന്യം ശേഖരിക്കുകയും ടി മാലിന്യം ഹരിതകര്മ്മസേനയ്ക്ക് കൈമാറുകയും ചെയ്തു.