എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
അംഗനവാടി സ്മാർട്ട് മെനു പ്രദർശനം

September 26, 2026

എടയൂർ ഗ്രാമപഞ്ചായത്തും ഐസിഡിഎസ് കുറ്റിപ്പുറം അഡീഷണലും സംയുക്തമായി 29/09/2026 ന് എടയൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് സ്മാർട്ട് മെനു പ്രദർശനം സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ശ്രീമതി. ഇന്ദിര കെ പി പരിപാടി ഉദ്ഘാടനം ചെയ്തു . ഫുഡ് സേഫ്റ്റി ഓഫീസർ ദിവ്യ ലക്ഷ്മി ബോധവത്കരണ ക്ലാസ് എടുത്തു. പഞ്ചായത്തിലെ 34 അംഗനവാടിയിലെ ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ പങ്കെടുത്തു. പഞ്ചായത്തിലെ മറ്റ് ജീവനക്കാരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുക്കുകയും പന്ത്രണ്ടാം വാർഡ് മെമ്പർ ഇബ്രാഹിം നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.

അംഗനവാടി സ്മാർട്ട് മെനു പ്രദർശനം
അംഗനവാടി സ്മാർട്ട് മെനു പ്രദർശനം