എടയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് എടയൂർ ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. 28/09/2026 ന് രാവിലെ 10 മണിക്ക് എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്‍റ് ശ്രീമതി ഇന്ദിര കെ പി തൂഫാൻ പതാക ഉയർത്തൽ നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നു. തൂഫാൻ വോരിയർ ബാഡ്ജ് വിതരണം ചെയ്തു. സിവിൽ പോലീസ് ഓഫീസർ ധനജ് ബോധവക്തരണ ക്ലാസ് എടുത്തു. എല്ലാ ജനപ്രതിനിധികളും, ജീവനക്കാരും പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

operation thoofan flag hosting